Latest NewsKeralaNattuvartha

എടിഎം കവർച്ചാ ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ.

കൂത്താട്ടുകുളം: എടിഎം കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. എറണാകുളം കൂത്താട്ടുകുളത്ത് എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ കോതമംഗലം, കൊല്ലം സ്വദേശികളാണ് പിടിയിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

ടിബി ജംഗ്ഷനിലുള്ള ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിൽ മുഖം മൂടി ധരിച്ച് നിൽക്കുന്ന രണ്ട് പേരെ നാട്ടുകാരിൽ ഒരാൾ കണ്ടു. തുടർന്ന് നാട്ടുകാർ എല്ലാം  ചേർന്ന്  പോലീസിൽ വിവരം അറിയിക്കുകയും ഇവർ പിടിയിലാവുകയുമായിരുന്നു.

അന്വേഷണത്തിൽ എടിഎമ്മിൽ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. ഇരുവരേയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ പേരുകൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button