മാനന്തവാടി: കെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച അഞ്ച് ഇതര സംസ്ഥാനക്കാര്‍ പിടിയിൽ. സംഘത്തിൽ രണ്ട് സ്ത്രീകളും ഉണ്ട്. തെലങ്കാന സ്വദേശികളായ ഗട്ടഗാനിപര്‍ത്തി വാറങ്കല്‍ സദാനന്ദ രായരാഗുള (50), രായപ്പള്ളി വെങ്കടേഷ് ഓങ്കാരെ (23), രാജേഷ് രാഹുല്‍ (23), വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ അപ്പറാവു (25), സത്യരാജ (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ബാവലി ചെക്ക് പോസ്റ്റിന് സമീപം ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അഞ്ച് ബാഗുകളില്‍ 12 പാഴ്‌സല്‍ കവവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
Post Your Comments