
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്‌ഇബിയിൽ വൻ കുടിശികയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 42.91 കോടി രൂപയാണ് കുടിശിക ഇനത്തില്‍ നിന്ന് വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത്.വന്‍കിട ഉപയോക്താക്കളാണ് പണം നൽകാത്തവർ.ഇതില്‍ 408.60 കോടി രൂപ വിവിധ കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇവ തീര്‍പ്പായ ശേഷം മാത്രമേ തുക ഈടാക്കാന്‍ കഴിയൂ.
കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 2802.60 കോടി രൂപയാണ് കെഎസ്‌ഇബിക്ക് പിരിഞ്ഞു കിട്ടാനുള്ളതെന്ന് മന്ത്രി എംഎം മണി നിയമസഭയില്‍ അറിയിച്ചു.സ്വകാര്യ സ്ഥാപനങ്ങള്‍ 937.48 കോടിയാണ് കുടിശിക അടയ്ക്കാനുള്ളത്. ജല അതോറിറ്റി 153.8 കോടി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 98.31 കോടി, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 95.71 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 43.57 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 4.20 കോടി, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ 2.32 കോടി. ഇവയാണ് കുടിശിക അടയ്ക്കേണ്ട മറ്റ് സ്ഥാപനങ്ങള്‍.
Post Your Comments