Latest NewsKerala

കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ല : ജോസഫ് വിഭാഗത്തിന്റെ ജില്ലാപ്രസിഡന്റുമാരെ പുറത്താക്കി ജോസ്.കെ.മാണി

കോട്ടയം : കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ല. ജോസഫ് വിഭാഗത്തിന്റെ ജില്ലാപ്രസിഡന്റുമാരെ പുറത്താക്കി ജോസ്.കെ.മാണി . ജോസഫ് വിഭാഗത്തില്‍പെട്ട എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ ജോസ് കെ. മാണി വിഭാഗം പുറത്താക്കി. പുതിയ ജില്ലാ പ്രസിഡന്റായി ബാബു ജോസഫിനെ തിരഞ്ഞെടുത്തു.

യൂത്ത് ഫ്രണ്ട് ഇന്നു വെവ്വേറെ ജന്മദിനാചരണം നടത്തും. മാണി വിഭാഗത്തോട് അടുത്തു നില്‍ക്കുന്ന യൂത്ത് ഫ്രണ്ട് ജന്മദിനാചരണം കോട്ടയത്ത് ഇന്നു ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് സൈമണ്‍ ആണ് അധ്യക്ഷന്‍. അതേ സമയം ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം തിരുവനന്തപുരം എല്‍എംഎസ് ഓര്‍ഫനേജ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്കൊപ്പമാണ് സംഘടിപ്പിക്കുന്നത്. പി.ജെ. ജോസഫിനൊപ്പം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും പങ്കെടുക്കും.

ആറു ജില്ലാ പ്രസിഡന്റുമാരെ പരസ്പരം പുറത്താക്കിയതായി പറയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ ജില്ലാ പ്രസിഡന്റുമാരെ പുറത്താക്കിയതായി സമൂഹമാധ്യമത്തില്‍ പ്രചാരണവും നടക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റുമാരായ കെ.ജെ.ദേവസ്യ (വയനാട്) ടി.എം.ജോസഫ് എന്നിവരെ പുറത്താക്കിയെന്ന വാര്‍ത്ത തമാശയാണെന്ന് എന്‍.ജയരാജ് എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നടപടികള്‍ പാര്‍ട്ടിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button