![](/wp-content/uploads/2023/06/school-bus.jpg)
ചെന്നൈ: സ്‌കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചതോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തമിഴ്നാട് സേലത്താണ് സംഭവം. സേലം എടപ്പാടി സ്വദേശിയായ കന്ദഗുരു (14) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
Read Also: ബഹ്‌റൈനിൽ നിരവധി ഇടങ്ങളിൽ പരിശോധന നടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി
എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ബസില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ വീട്ടിലേയ്ക്ക് വരികയായിരുന്നു കന്ദഗുരു. ഇതിനിടെ സീറ്റിനെ ചൊല്ലി കന്ദഗുരുവും സഹപാഠിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. കന്ദഗുരുവിനെ സഹപാഠി അടിച്ച് താഴെയിടുകയായിരുന്നു. തലയിടിച്ചായിരുന്നു കുട്ടി നിലത്ത് വീണത്. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടന്‍തന്നെ കന്ദഗുരുവിനെ സേലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എടപ്പാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മര്‍ദിച്ച വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments