NattuvarthaLatest News

നിയമ ലംഘനം നടത്തി അനേകം കുട്ടികളുമായി സർവ്വീസ് നടത്തിയ വാഹനം പിടികൂടി; വാഹനം ഓടിയത് രേഖകളില്ലാതെയെന്ന് ഉദ്യോ​ഗസ്ഥർ

പരിശോധന ശക്തമാകുമെന്ന് ആർ.ടി.ഒ

ആറ്റിങ്ങൽ : നിയമ ലംഘനം നടത്തി അനേകം കുട്ടികളുമായി സർവ്വീസ് നടത്തിയ വാഹനം പിടികൂടി, സ്കൂൾ കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തിയ 12 സ്വകാര്യവാഹനങ്ങൾ ആറ്റിങ്ങൽ ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ പിടികൂടി.തിരുവനന്തപുരം സേഫ്‌ കേരള എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.ക്ക്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വാഹനങ്ങൾ പിടികൂടിയത്.

ഇവയിൽ പിടികൂടിയ പല വാഹനങ്ങൾക്കും മതിയായ രജിസ്‌ട്രേഷൻ രേഖകളും ഇൻഷുറൻസും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. രുംദിവസങ്ങളിലും പരിശോധന ശക്തമാകുമെന്ന് ആർ.ടി.ഒ. അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button