തലസ്ഥാന നഗരിയിൽ നിന്നും പുതിയ സർവീസിന് തുടക്കമിട്ട് പ്രമുഖ വിമാന കമ്പനിയായ എയർ ഏഷ്യ ബെർഹാദ്. തിരുവനന്തപുരത്തെയും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിനെയും ബന്ധിപ്പിച്ചുളള തിരുവനന്തപുരം-ക്വാലാലംപൂർ സർവീസിനാണ് തുടക്കമിട്ടത്. ഇന്ത്യൻ വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ് ഉണ്ടായിരിക്കുക.
ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുക. രാത്രി 11:50-ന് തിരുവനന്തപുരത്തെത്തുന്ന വിമാനം പുലർച്ചെ 12:25-ന് ക്വാലാലംപൂരിലേക്ക് പോകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് മറ്റ് ഏഷ്യൻ നഗരങ്ങളിലേക്ക് സർവീസ് വ്യാപിക്കുന്നതിന്റെ തുടക്കം കൂടിയാണിത്. ഓസ്ട്രേലിയ, തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് ഉടൻ സർവീസ് നടത്തുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Post Your Comments