തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിലപാട് വ്യക്തമാക്കി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും ഇതിനെ പാര്‍ട്ടി വിഷയമാക്കി മാറ്റേണ്ടതില്ലെന്നും മോഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്വകാര്യ ബില്ലുകള്‍ക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകും.
കൂടാതെ യുവതീ പ്രവേശത്തിനെതിരെ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. എന്‍. കെ. പ്രേമചന്ദ്രന്‍ എംപിയാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട്.ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബില്‍. ബില്‍ എപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.
Post Your Comments