Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

മക്കൾ മാഹാത്മ്യം! കോടിയേരിയുടെ തലവേദന മാറുന്നില്ല; പീഡനക്കേസില്‍ ബിനോയിക്ക് എതിരെ കുറ്റപത്രം നല്‍കാനൊരുങ്ങി മുംബൈ പോലീസ്

ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത തങ്ങള്‍ 2009 ഒക്ടോബര്‍ 18 മുതലാണ് ഒരുമിച്ചുതാമസം തുടങ്ങിയത്. അന്ന്, അവിവാഹിതനാണെന്നാണ് ബിനോയ് തന്നെ ബോധ്യപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

മുംബൈ: കോടിയേരിയുടെ കുടുംബത്തിനെന്തു പറ്റി.. തുടർച്ചയായി മക്കൾ പേരുദോഷം കേള്‍പ്പിക്കുന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണന് മാറി നില്‍ക്കേണ്ട അവസ്ഥ ഉണ്ടായത്. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹം മാറി നിന്നാലും മക്കളെ കൊണ്ടുള്ള തലവേദന ഒഴിയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇളയവന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണം ഇടപാടില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്ബോള്‍ തന്നെ മൂത്തവന്‍ ബിനോയ് കോടിയേരിയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നീങ്ങുന്നത്. ബിനോയ് കോടിയേരിക്കെതിരായ പീഡന കേസുമായി മുംബൈ പോലീസ് മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച്‌ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രജിസ്റ്റ്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്. പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.

ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന താന്‍ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. കേസില്‍ നേരത്തെ ബിനോയിയെ മുംബൈയില്‍ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു. ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത തങ്ങള്‍ 2009 ഒക്ടോബര്‍ 18 മുതലാണ് ഒരുമിച്ചുതാമസം തുടങ്ങിയത്. അന്ന്, അവിവാഹിതനാണെന്നാണ് ബിനോയ് തന്നെ ബോധ്യപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

Read Also: കോടിയേരി രാജി വെയ്‌ക്കേണ്ടി വരുമെങ്കില്‍ പിണറായി എന്നേ രാജിവയ്ക്കേണ്ടതല്ലേ? ചോദ്യങ്ങളുമായി ശോഭാ സുരേന്ദ്രന്‍

2010 ജൂലായ് 22-നാണ് കുട്ടി ജനിക്കുന്നത്. പിന്നീടാണു ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. അക്കാര്യം ചോദിച്ചതോടെ അയാള്‍ താനുമായുള്ള ബന്ധം അവസാനിപ്പിച്ചു. തനിക്കു ബാങ്കുവഴി മാസംതോറും ജീവിതച്ചെലവിനു തരാറുള്ള പണം നല്‍കാതായി. ഭീഷണിപ്പെടുത്താനും തുടങ്ങി -പരാതിയില്‍ ആരോപിക്കുന്നു. കുട്ടിയെ വളര്‍ത്താന്‍ ബിനോയ് കോടിയേരി ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി അയച്ച കത്തും നേരത്തെ പുറത്തുവന്നിപുന്നു. 2018 ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളര്‍ത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്. ഇതെ തുടര്‍ന്നാണ് ബിനോയ് കോടിയേരി കണ്ണൂര്‍ റേഞ്ച് ്‌ഐജിക്ക് യുവതിക്കെതിരെ പരാതി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button