KeralaLatest News

സൗമ്യയുടെ മരണവിവരം അറിയാതെ ഭർത്താവ് സജീവ് ബുധനാഴ്ച എത്തും

ആലപ്പുഴ : തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ മരണവിവരം അറിയാതെ ഭർത്താവ് സജീവ് ബുധനാഴ്ച നാട്ടിലെത്തും.സൗമ്യയുടെ അന്ത്യകർമങ്ങൾ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ

ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന്റെ ആന്തരിക അവയവങ്ങളൊക്കെ നിലച്ച അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button