കാക്കനാട് : നമ്പര്‍ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ നമ്പര്‍ എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു. ഇതാകാം സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. പോലീസ് ട്രെയിനിങ് ക്യാമ്പില്‍ വച്ച് അജാസും സൗമ്യയും തമ്മില്‍ തുടങ്ങിയ സൗഹൃദം ഇടക്കാലത്ത് മുറിഞ്ഞിരുന്നു.
ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയ കാലയളവിലാണ് സൗമ്യ പുതിയ ഫോണ്‍ നമ്പര്‍ എടുത്തത്. രണ്ടാഴ്ച മുമ്പ് സൗമ്യയുടെ ഭര്‍ത്താവ് ലിബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സ്ഥിരമായി വിളിച്ചിരുന്ന ഫോണ്‍നമ്പര്‍ സൗമ്യ ബ്ലോക് ചെയ്തതോടെ സൗമ്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ അജാസിനു കഴിഞ്ഞില്ല. ഇതിനുപിന്നാലെ ചാറ്റിങ് ആപ്പിലും സൗമ്യ അജാസിനെ ബ്ളോക്ക് ചെയ്തു. ഇത് പ്രകോപനം ഇരട്ടിയാക്കി. ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പേരും ഇനി ജീവിക്കേണ്ട എന്ന നിലപാടായിരുന്നു അജാസിനുണ്ടായിരുന്നത്.
ഏറെക്കാലം ഇരുവരും സൗഹൃദ ബന്ധം തുടര്‍ന്നിരുന്നു. അജാസ് സൗമ്യക്കു നല്‍കിയ പണം തിരികെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്ന് പറയുമ്പോഴും അതിലെ സത്യാവസ്ഥ കേസ് അന്വേഷണഘട്ടത്തില്‍ മാത്രമെ ബോധ്യമാവുകയുള്ളൂ. കൃത്യം നടത്താന്‍ അജാസ് മുന്‍കൂട്ടി ചില ആസൂത്രണങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച കാര്‍ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും അജാസിന്റെ പക്കല്‍ കാര്‍ എത്തിയ വഴി സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്.
ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട്. അടിവയറിനു താഴേക്ക് സാരമായി പൊള്ളലുണ്ട്. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല. സൗമ്യയെ വകവരുത്തിയശേഷം ആത്മഹത്യയായിരുന്നു ലക്ഷ്യം.
Post Your Comments