വിവിധ ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും ഗൂഗിൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലോകത്തിലെ ഒട്ടുമിക്ക വിവരങ്ങളും ഗൂഗിളിൽ സെർച്ച് ചെയ്താൽ കണ്ടെത്താൻ കഴിയുമെന്നതാണ് ഗൂഗിളിനെ കൂടുതൽ ജനപ്രിയമാക്കിയത്. എന്നാൽ, ഗൂഗിളിൽ വിവിധ സ്ഥാപനങ്ങളുടെയോ സേവനങ്ങളുടെയോ ഫോൺ നമ്പറുകൾ തിരയുന്നവർ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഗൂഗിളിൽ നിന്ന് ലഭിക്കുന്ന സെർച്ച് റിസൾട്ടിലും വൻ തട്ടിപ്പുകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷോപ്പ്, കസ്റ്റമർ കെയർ നമ്പറുകൾ എന്നിവ ഉൾപ്പെടെയുള്ളവ ഗൂഗിളിൽ സെർച്ച് ചെയ്താൽ തട്ടിപ്പിന് ഇരയാകാനുളള സാധ്യത വളരെ കൂടുതലാണ്. ഗൂഗിളിൽ നിന്ന് ലഭിക്കുന്ന പല നമ്പറുകളും ആധികാരികമല്ലെന്നാണ് റിപ്പോർട്ടുകൾ. തട്ടിപ്പുകാർക്ക് സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും നമ്പറുകൾ എഡിറ്റ് ചെയ്യാനും അവരുടെ നമ്പറുകൾ ചേർക്കാനും കഴിയും. അതിനാൽ, ഗൂഗിളിൽ നിന്ന് ലഭിക്കുന്ന നമ്പറുകൾ പലപ്പോഴും വിശ്വാസയോഗ്യമല്ല. റിപ്പോർട്ടുകൾ പ്രകാരം, സെർച്ച് ചെയ്യാൻ ആഗ്രഹിക്കുന്ന സേവനങ്ങളുടെയോ, സ്ഥാപനങ്ങളുടെയോ ഫോൺ നമ്പർ ലഭിക്കുന്നതിനായി പരമാവധി ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.
Also Read: സേവന രംഗത്ത് ഒപ്പത്തിനൊപ്പം ടെലികോം കമ്പനികൾ, കണക്കുകൾ പുറത്തുവിട്ട് ട്രായ്
Post Your Comments