KollamKeralaNattuvarthaLatest NewsNews

ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പിന്റെ പുതിയ രീതി: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് എട്ട് ലക്ഷം രൂപ, യുവാവ് പിടിയിൽ

കൊല്ലം: സേവനദാതാക്കൾ റദ്ദ് ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 8.16 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ കൊല്ലം സിറ്റി സൈബർ പോലീസ് പിടികൂടി. പെരുമ്പാവൂർ റയോൺപുരം, കാഞ്ഞിരക്കോട് പുതുക്കാടൻ വീട്ടിൽ ഷാനവാസിനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുമുല്ലവാരം ഐക്യ നഗറിലെ 185 അനുഗ്രഹയിൽ ശോഭനകുമാരിയാണ് യുവാവിന്റെ തട്ടിപ്പിന് ഇരയായത്.

ശോഭനകുമാരിയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന പഴയ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ശോഭനകുമാരി മൂന്നു വർഷമായി ഉപയോഗിക്കാതിരുന്ന ഫോൺ നമ്പർ സേവനദാതാക്കൾ റദ്ദ് ചെയ്യുകയും മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു. ഈ നമ്പർ കൈവശം കിട്ടിയ പ്രതി ബാങ്കിൽനിന്ന് വന്ന എസ്എംഎസ് സന്ദേശങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം തട്ടിയെടുക്കുകയായിരുന്നു.

12 വയസ്സിൽ വിവാഹം, പരപുരുഷ ബന്ധമാരോപിച്ച് 17 കാരിയുടെ തലയറുത്ത് ഭർത്താവും വീട്ടുകാരും: തലയുമായി യുവാവ് തെരുവിൽ

തുടർച്ചയായി അക്കൗണ്ടിൽ നിന്ന് വൻ തുക നഷ്ടമായതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊല്ലം സിറ്റി സൈബർ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button