KeralaLatest NewsNews

രാജ്യത്ത് ഏകീകൃത നമ്പറിങ് പദ്ധതി രൂപീകരിക്കുവാനൊരുങ്ങി ട്രായ് : പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂ ഡൽഹി : രാജ്യത്ത് ഏകീകൃത നമ്പറിങ് പദ്ധതി രൂപീകരിക്കുവാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനുള്ള ഭാഗമായി ഫിക്‌സഡ് ലൈന്‍, മൊബൈല്‍ സര്‍വീസുകള്‍ക്ക് നമ്പറുകള്‍ നല്‍കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. 11 അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കാനാണ് ട്രായി നിർദേശിക്കുന്നത്. ഇതിലൂടെ നിലവിലുള്ള മൊബൈല്‍ നമ്പറുകളില്‍ മാറ്റം വരും.

Also read : ടെക്‌നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

പുതിയ മൊബൈല്‍ നമ്പറുകള്‍ക്ക് തുടക്കത്തില്‍ ഒരു ആക്കം കൂടി ഉൾപ്പെടുത്തി ആകെ 11 അക്കങ്ങളാവും. ഫികസ്ഡ് ലൈനുകളില്‍ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം കൂടി ചേര്‍ക്കേണ്ടി വരും.നിലവില്‍ എസ്ടിഡി കോളുകള്‍ക്ക് മാത്രം പൂജ്യം ചേര്‍ത്താല്‍ മതി. എന്നാൽ പുതിയ നിർദേശം നിലവിൽ വരുമ്പോൾ മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേര്‍ക്കണം. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കായി ഉപയോഗശൂന്യമായ നമ്പറുകള്‍ ഉപയോഗിക്കാന്‍ ഇത് ഓപ്പറേറ്റര്‍മാരെ അനുവദിക്കും.

ഫികസ്ഡ് ലൈന്‍ നമ്പറുകളെ 2 അല്ലെങ്കില്‍ 4 എന്ന സബ് ലെവലിലേക്ക് നീക്കും മുന്‍കാലങ്ങളില്‍ ചില ഓപ്പറേറ്റര്‍മാര്‍ 3, 5, 6 എന്നീ സംഖ്യകളുള്ള ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഉപയോഗശൂന്യമായ നിശ്ചിത ലൈന്‍ നമ്പറുകള്‍ 2 അല്ലെങ്കില്‍ 4 എന്ന സബ് ലെവലിലേക്ക് നീക്കാനും ട്രായ് ശുപാർശ ചെയ്യുന്നു. പുതിയ തീരുമാനം വഴി 1000 കോടി നമ്പറുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഇന്റര്‍നെറ്റ് ഡോംഗിളുകള്‍ക്കുള്ള നമ്പറുകളില് 13 അക്കങ്ങളുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button