കോഴിക്കോട്: കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണ്ണവ്യാപാരിയുമായ കോഴിശേരി മജീദിനെ ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനി ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ സുനി ഉപയോഗിച്ച ഫോൺ നമ്പറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.
കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണെന്ന് ഫോൺ നമ്പർ. കൂടുതൽ അന്വേഷണം നടത്താൻ പോലീസ് കോട്ടയത്തേക്ക് തിരിച്ചു.മെയ് 20നാണ് 9207073215 എന്ന നമ്പറില്‍ നിന്ന് വിളിച്ച് കൊടി സുനി തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പരാതിപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചത്. ഇയാള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും വിലയും മറ്റും ചോദിക്കുകയും ചെയ്തു. പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണി.
Post Your Comments