ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ജൂലൈ 18ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിൽ സുരക്ഷാ സേന സംയുക്ത ഓപ്പറേഷനിൽ പാകിസ്ഥാൻ ഭീകരരായ നാല് പേരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ പക്കൽ നിന്ന് നാല് എകെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും യുദ്ധസമാനമായ സ്റ്റോറുകളും കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുൽഗാമിൽ ആക്രമണമുണ്ടായത്.
Post Your Comments