ആലപ്പുഴ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്. സ്‌കിൽഡ് വർക്കർ ട്രെയിനി (മോൾഡർ/ഫൗൻട്രിമാൻ) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. (ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു). ഐ.റ്റി.ഐ-മോൾഡർ/ഫൗൻട്രിമാൻ പാസ്സായിരിക്കണം. സ്ഥിരം നിയമാനമായിരിക്കും. 1961 ലെ അപ്രന്റിസ് ആക്ട് പ്രകാരം പൂർത്തിയാക്കിയ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ്, ഏതെങ്കിലും ഫൗണ്ടറി/ഹെവി എൻജിനിയറിംഗ് ഇൻഡസ്ട്രിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുണ്ടായിരിക്കണം. പ്രായം 2018 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ഒരു വർഷത്തെ ട്രെയിനിംഗ് കാലയളവിൽ പ്രതിമാസം 7500 രൂപയും തുടർന്ന് 4700-6180 ശമ്പള സ്‌കെയിലും (മിനിമം പ്രതിമാസം 17500)വേതനം ലഭിക്കും. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 22 നകം ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ഇതരസംവരണവിഭാഗത്തിലുള്ളവരെയും ജനറൽ വിഭാഗക്കാരെയും പരിഗണിക്കും.
Post Your Comments