KeralaNews

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്‌കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ് 

മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി

കൊല്ലം : കൊല്ലം ശാരദമഠം സിഎസ്‌ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എല്ലാ അസ്ഥികളും ഇല്ലെന്നും ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് പറഞ്ഞു. ഇന്ന് രാവിലെ പള്ളിയില്‍ ജോലിയ്‌ക്കെത്തിയവരാണ് സംഭവം കണ്ടത്. പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്താണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്.

തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button