ഡൽഹി: നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ, മറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ, ആർട്ടിസ്റ്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 117 ഒഴിവുകൾ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
റിക്രൂട്ട്‌മെന്റ് പരീക്ഷ 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താൻ താൽക്കാലികമായി ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീടുള്ള ഘട്ടത്തിൽ നോട്ട് അച്ചടിശാല അധികൃതർ പ്രഖ്യാപിക്കും. സൂപ്പർവൈസർ (വിവിധ വകുപ്പുകൾ) – 3 , ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ) – 1, സെക്രട്ടേറിയൽ അസിസ്റ്റന്റ് – 1, ജൂനിയർ ടെക്നീഷ്യൻ (വിവിധ വകുപ്പുകൾ) – 112 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങൾ, ശമ്പള സ്‌കെയിൽ, പോസ്റ്റ്-വൈസ് യോഗ്യതാ മാനദണ്ഡങ്ങൾ, ഇളവുകൾ/സംവരണങ്ങൾ എന്നിവയും മറ്റ് കൂടുതൽ വിവരങ്ങളും ലഭ്യമാകും.
ദേശീയ പതാകയെ അപമാനിച്ച് പോലീസ്; കർശന നടപടി വേണം, ഡിഎംകെയെ കുറ്റപ്പെടുത്തി അണ്ണാമലൈ
ജനറൽ/അൺ റിസർവ്ഡ്/ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പരീക്ഷാ ഫീസായി ആകെ 600 രൂപ അടയ്‌ക്കേണ്ടതാണ്. എസ് സി/ എസ് ടി / പി ഡബ്ല്യൂ ഡി അപേക്ഷകരെ പരീക്ഷാ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; എന്നിരുന്നാലും, സ് സി/ എസ് ടി / പി ഡബ്ല്യൂ ഡി അപേക്ഷകർ 200 രൂപ ഇന്റിമേഷന്‍ ഫീസായി നല്‍കണം. സൂപ്പർവൈസർ തസ്തികതയില്‍ 27600-95910 എന്ന നിരക്കിലാണ് ശമ്പളം.
ആർട്ടിസ്റ്റുമാർക്ക് 23910 രൂപ മുതല്‍ 85570 രൂപയും സെക്രട്ടറിയേറ്റല്‍ അസിസ്റ്റിന്റിന് 23910- 85570 രൂപയും ശമ്പളമായി ലഭിക്കും. ജൂനിയർ ടെക്നീഷ്യന്‍മാർക്ക് 18780-67390 എന്ന നിരക്കിലും ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് cnpnashik.spmcil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ 2023 നവംബർ 18 വരെ അപേക്ഷിക്കാം.
Post Your Comments