മനാമ: ബഹ്‌റൈനിൽ രണ്ടു ദിവസം പഴക്കമുള്ള ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് റിഫയിലെ കെട്ടിടത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് പോലീസ് മൃതദേഹം സൽമാനിയാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അതേസമയം മൃതദേഹം കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ കാണാതായ മലയാളിയുടേതാണോയെന്നു സംശയമുണ്ട്. റിഫയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട് സ്വദേശിയെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. ജോലിക്ക് എത്താതെ വന്നതോടെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ശേഷം സ്‌പോൺസർ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മൃതദേഹം മലയാളിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.
Post Your Comments