കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്ന ഹിദായത്തുള്ളയെ എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂർ സ്വദേശിയാണ് ഹിദായത്തുള്ള(38) യെന്ന് എന്‍ഐഎ വ്യക്തമാക്കി.
ശ്രീലങ്കന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ കൂട്ടു പ്രതിയായ കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ കസ്റ്റഡി അപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.
ഏപ്രില്‍ 21ന് ശ്രീലങ്കയിലെ സ്‌ഫോടനത്തിന് മുന്നോടിയായി അസ്ഹറുദ്ദീന്‍ ശ്രീലങ്കയിലെ ചില യുവാക്കളുമായി സമൂഹ മാധ്യമങ്ങൾ വഴി ആശയ വിനിമയം നടത്തിയതായി എന്‍ഐക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറും ഈ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഖിലാഖ ജിഎഫ്എക്‌സ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെയാണ് ഹിദായത്തുള്ളയും അസ്ഹറുദ്ദീനും മറ്റ് പ്രതികളും കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.
Post Your Comments