കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞെന്ന് പി ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ് പറഞ്ഞു.
യോഗതീരുമാനങ്ങള്‍ നിലനില്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പിജെ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരും പിജെ ജോസഫിനൊപ്പം നില്‍ക്കുകയാണ് ജോസ് കെ മാണിക്കൊപ്പം മറുവശത്ത് റോഷി അഗസ്റ്റിന്, എന്‍. ജയരാജ് എന്നീ എംഎല്‍എമാരാണുളളത്. അതേസമയം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്.
Post Your Comments