Latest NewsKeralaIndia

നിരോധിക്കരുത്, പേരിൽ മുസ്ലീം ഉണ്ടെങ്കിലും ഞങ്ങൾ ശരിക്കും ‘മതേതരർ’ : സുപ്രീംകോടതിയില്‍ ലീഗിന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: പാര്‍ട്ടിയെ നിരോധിക്കണമെന്ന ഹർജി തള്ളണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍. മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ആണ് ലീഗ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പേരിൽ മുസ്ലീം ഉണ്ടെങ്കിലും തങ്ങൾ യഥാർത്ഥ ‘മതേതര’ പാർട്ടിയാണെന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, ഹർജിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശവും മുസ്ലീം ലീഗിന്റെ സത്യവാങ്മൂലത്തിൽ ഉണ്ട്. ഹർജി സമർപ്പിച്ച വ്യക്തി മതഭ്രാന്തനാണെന്നും മുസ്ലീം ലീഗ് പറയുന്നു. ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയാണ് ഹർജി സമർപ്പിച്ചത്. ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് ചെയർമാനായിരുന്ന സയീദ് വാസിം റിസ്വവിയാണ് 2021-ൽ ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയായി മാറിയത്.

തങ്ങളുടെ പാർട്ടി ചിഹ്നത്തിൽ ഹിന്ദുക്കളും ക്രൈസ്തവരും വിജയിച്ചിട്ടുണ്ട്. മാത്രമല്ല നൂറിലധികം ജനപ്രതിനിധികൾ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തങ്ങൾക്കുണ്ടെന്നും മുസ്ലീം ലീഗ് പറയുന്നു. പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്‌ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button