ലഖ്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഉടൻ ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശിവസേനയുടെ രാജ്യസഭ എം.പി സഞ്ജയ് റാവത്ത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വമുണ്ടാകും.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചത്തിനു പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം എംപിമാരുമൊത്ത് ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ വന്നപ്പോള്‍ ഉദ്ധവ് വ്യക്തമാക്കിയിരുന്നെന്നും ഈ വാക്ക് പാലിക്കാനാണ് അദ്ദേഹം ഇന്നെത്തുന്നതെന്നും റാവത്ത് പറഞ്ഞു. എന്നാൽ രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും ശിവസേനക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments