ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരിനൊരുങ്ങി ഇന്ത്യ – പാക് ടീമുകള്‍. ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഡ്‌ഫോര്‍ഡാണ് വേദിയാകുന്നത്. ഞായറാഴ്ച്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം.
കോഹ്‌ലിയുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇന്ത്യ തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. തോല്‍വിയോടെ തുടങ്ങിയ സര്‍ഫറാസിന്റെ പാക് പടയാകട്ടെ, കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ ജയം കുറിച്ച് മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇന്ത്യയുടെ കാര്യത്തില്‍, മധ്യനിരക്ക് വലിയ റോളുള്ള മത്സരമായിരിക്കും പാകിസ്താനെതിരെ നാളെ നടക്കുന്നത്.
പിച്ചിന്റെ സീമിങ് കണ്ടീഷനും, സ്പിന്നിനെതിരെയുള്ള പാക് കളിക്കാരുടെ മികച്ച റെക്കോര്‍ഡും ടീമില്‍ നിന്നും ഒരു സ്പിന്നറെ വലിക്കാന്‍ കോഹ്‌ലിയെ പ്രേരിപ്പിച്ചേക്കും. ഇങ്ങനെ വന്നാല്‍ കുല്‍ദീപ്, ചാഹല്‍ എന്നിവയില്‍ ഒരാള്‍ മുഹമ്മദ് ഷമിക്ക് വഴിമാറേണ്ടി വരും. മത്സരത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയിലിരിക്കെ തന്നെയാണ് ഈ ലോകകപ്പിന്റെ നിറം കെടുത്താന്‍ മഴയും ഒപ്പമെത്തിയിരിക്കുന്നത്.
Post Your Comments