മാഞ്ചസ്‌റ്റര്‍: ലോകകപ്പിൽ ഇന്ന് ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നു മുതലാണ് മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്, രണ്ട് എന്നിവയില്‍ തത്സമയം കാണാം. അതേസമയം മഴ ഇന്ത്യക്കു വെല്ലുവിളിയായേക്കാമെന്ന് സൂചനയുണ്ട്. മത്സരം നടക്കുന്ന മാഞ്ചസ്‌റ്ററില്‍ ഞായറാഴ്‌ച മുതല്‍ ചെറിയ മഴയുണ്ട്. അന്തരീക്ഷം അധികം തെളിഞ്ഞിട്ടുമില്ല. ഇതുമൂലം ഇന്ത്യയ്‌ക്ക് കഴിഞ്ഞദിവസം ഓള്‍ഡ് ട്രഫോള്‍ഡ് ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞതുമില്ല. ഇതുവരെ പരിജയം കനത്ത ഇന്ത്യ വീണ്ടും വിജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
അതേസമയം ആദ്യ മത്സരത്തില്‍ പാകിസ്‌ഥാനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങിയ വെസ്‌റ്റിന്‍ഡീസ് പിന്നീട് ഒറ്റ മത്സരം പോലും ജയിച്ചിട്ടില്ല. സെമി കാണാതെ പുറത്തായിക്കഴിഞ്ഞെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ നിന്ന് വിജയം കണ്ടെത്തി ടീമിന്റെ മാനം കാക്കനാണ് വെസ്‌റ്റിന്‍ഡീസ് ഇന്ന് ഇറങ്ങുന്നത്. കൂടാതെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നു വെസ്‌റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് പുതിയ നേട്ടമാണ്. മത്സരത്തില്‍ 37 റണ്‍സ് നേടാനായാല്‍ 20,000 റണ്‍സ് ക്ലബിലെത്താനും ഇതിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന 12-ാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമെന്ന റെക്കോർഡും താരത്തിന് നേടാൻ കഴിയും.
Post Your Comments