മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാന് ബാറ്റിംഗ് തകർച്ച. 30 ഓവർ പിന്നിടുമ്പോൾ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് പാകിസ്ഥാൻ നേടിയിരിക്കുന്നത്. 18 പന്തിൽ നിന്ന് 7 റൺസെടുത്ത ഇമാം ഉൾ ഹഖാണ് ആദ്യം പുറത്തായത്. 48 റൺസെടുത്ത ബാബർ അസമാണ് പിന്നീട് പുറത്തായത്. കുൽദീപ് യാദവാണ് ബാബറിനെ പുറത്താക്കിയത്. 62 റൺസെടുത്ത ഫഖർ സമാനെയും കുൽദീപ് തന്നെയാണ് പുറത്താക്കിയത്. മുഹമ്മദ് ഹഫീസും ഷുഐബ് മാലിക്കും പിന്നാലെ പുറത്തായി. 337 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നിലുള്ളത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് എടുത്തത്.
Post Your Comments