CricketLatest News

ഷോ​യി​ബ് മാ​ലി​ക്ക് ഏ​ക​ദി​ന​ത്തി​ല്‍ നിന്ന് വിടപറയുന്നു

ല​ണ്ട​ന്‍ : പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ ക്യാ​പ്റ്റനും ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയുടെ ഭർത്താവുമായ ഷോ​യി​ബ് മാ​ലി​ക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ നിന്ന് വിരമിക്കുന്നു.വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 94 റ​ണ്‍​സി​ന് പാ​ക്കി​സ്ഥാ​ന്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ക്ക് വിരമിക്കുന്ന കാര്യം പുറത്തുപറഞ്ഞത്.

ലോ​ക​ക​പ്പി​ന്‍റെ സെ​മി കാ​ണാ​തെ പാ​ക്കി​സ്ഥാ​ന്‍ പുറത്തുപോയിരുന്നു. തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും പിന്നീട് പലകാരണങ്ങൾ വിരമിക്കൽ നീണ്ടുപോയതാണെന്നും മാലിക് വ്യക്തമാക്കി. ഒ​പ്പം ക​ളി​ച്ച​വ​ര്‍​ക്കും, പ​രി​ശീ​ല​ക​ര്‍​ക്കും, സു​ഹൃ​ത്തു​ക്ക​ള്‍​ക്കും, സ്പോ​ണ്‍​സ​ര്‍​മാ​ര്‍​ക്കും, മാ​ധ്യ​മ​ങ്ങ​ള്‍​ക്കും, കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും എ​ല്ലാ​ത്തി​ലു​മു​പ​രി ആ​രാ​ധ​ക​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മാ​ലി​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വേദനയുണ്ടാക്കുന്ന തീരുമാനമാണിത് പ​ക്ഷേ, ക​രി​യ​റി​നേ​ക്കു​റി​ച്ച്‌ ഓ​ര്‍​ക്കു​മ്പോ​ള്‍ താ​ന്‍ സ​ന്തു​ഷ്ട​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ സ​മ​യം കു​ടും​ബ​ത്തി​നൊ​പ്പം ചെ​ല​വി​ടാ​നാ​കു​മെ​ന്ന​ത് ത​ന്നെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു​ണ്ടെ​ന്നും ട്വ​ന്‍റി-20 ഫോ​ര്‍​മാ​റ്റി​ല്‍ കൂടുതൽ ശ്രദ്ധ നൽകുമെന്നും മാലിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button