Latest NewsKerala

മമത മുട്ടുമടക്കുമോ? പരിക്കേറ്റ ഡോക്ടറെ കണ്ടേക്കും

കൊല്‍ക്കത്ത: പ്രതിഷേധം ഇരമ്പിയപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുട്ടുമടക്കുന്നു. ബംഗാളില്‍ രോഗിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലുള്ള ഡോക്ടറെ മമത സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ മാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് മമതയുടെ മനം മാറ്റം. ഈ മാസം 10-നാണ് രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറിനെ മര്‍ദ്ദിച്ചത്.

അതേസമയം 48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കണം. ഇല്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡല്‍ഹി എംയിംസിലെ റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍ മമത ബാനര്‍ജിക്ക് അന്ത്യശാസനം നല്‍കി.

സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമരം. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക് കടക്കുമ്പോഴാണ് സമരം രാജ്യവ്യാപകമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button