കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധവുമായി അനന്തരവനും. മമതയുടെ അനന്തരവനും കെ.പി.സി.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ അബേഷ് ബാനര്‍ജിയാണ് സമരത്തില്‍ പങ്കാളിയായത്. നാലാം ദിവസത്തിലേയ്ക്ക് കടന്ന സമരത്തിന് സ്വന്തം കോളേജില്‍ നേതൃത്വം നല്‍കുന്നത് അബേഷാണ്.
പണിമുടക്കിന് പിന്നാലെ ഡോക്ടര്‍മാര്‍ കൂട്ട രാജിക്കത്തും നല്‍കിയിരിക്കുകയാണ്. രണ്ടായിരത്തോളം ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഇതിനെതിരെ മമതയുടെ അന്ത്യ ശാസനം വന്നതോടെ മുതിര്‍ന്ന ഡോക്ടര്‍മാരും സമരത്തിനെ അനുകൂലിക്കുകയായിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചു. ആക്രമിക്കപ്പെട്ട ഡോക്ടറെ മമതാ ബാനര്‍ജി നേരിട്ട് സന്ദര്‍ശിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അതേസമയം സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും. ബംഗാളിലെ ഡോക്ടര്‍മാരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
Post Your Comments