News

പണിമുടക്കിനൊരുങ്ങി സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ

തിരുവനന്തപുരം : 2016 മുതലുള്ള ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സമരപരിപാടികള്‍ നടത്തുവാന്‍ കെജിഎംസിടിഎ സംസ്ഥാനസമിതി തീരുമാനിച്ചു. തിങ്കളാഴ്ച എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിനു മുന്‍പിലും രാവിലെ 11 ന് പ്രതിഷേധധര്‍ണ നടത്തും.

Read Also : “കേരളത്തിലെ അവശരായ മുസ്ലിം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരാണ്” : മന്ത്രി കെ ടി ജലീൽ

രോഗി പരിചരണവും അധ്യാപനവും തടസപ്പെടാത്ത രീതിയിലായിരിക്കും ധര്‍ണ. 29ന് രാവിലെ എട്ടു മുതല്‍ 11 വരെ സൂചന പണിമുടക്ക് എല്ലാ മെഡിക്കല്‍ കോളജുകളിലും നടത്തും.

സൂചന പണിമുടക്ക് സമയത്ത് ഒപികളും ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button