Latest NewsKeralaNattuvartha

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച

തിരുവനന്തപുരം : റോഡ് മുഴുവൻ വലിയ കുഴികൾ കൊണ്ട് നിറഞ്ഞ നെയ്യാറ്റിൻകര – കാട്ടാക്കട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പെരുംപഴുതൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം. തൊഴുക്കൽ ജംഗ്ഷനിൽ റോഡിലെ അഗാത കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: രഞ്ജിത്ത്ചന്ദ്രൻ ഉത്ഘാടനം ചെയ്തു.

YUVAMORCHA MARCH 3

നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ പാർട്ടി ഏര്യ സെക്രട്ടറി സ്ഥാനത്തു നിന്നും ഉയർന്നിട്ടില്ല ദിനം പ്രതി സ്ത്രീകളടക്കം ഒട്ടനവധി ടൂ വീലർ യാത്രക്കാരാണ് റോഡിലെ കുഴികൾ കാരണം അപകടത്തിലാവുന്നത്. മഴയ്ക്കു മുമ്പ് റോഡ് നന്നാക്കണമെന്ന് പല ഭാഗത്തു നിന്നും ആവശ്യം ഉയർന്നെങ്കിലും എം.എൽ.എയോ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബയോ കണ്ട ഭാവം നടിച്ചില്ല നെയ്യാറ്റിൻകര കാട്ടാക്കട റോഡിന്റെ ശോചനീയത പരിഹരിച്ചില്ലെകിൽ അതിശക്തമായ സമരപരിപാടി ആസൂത്രണം ചെയ്യുമെന്നും അഡ്വ:രഞ്ജിത്ത് ചന്ദ്രന് പറഞ്ഞു.

YUVAMORCHA MARCH

യുവമോർച്ച പെരുമ്പഴുതൂർ ഏര്യ പ്രസിഡന്റ് ശിവകുമാർ അധ്യക്ഷത വഹിച്ചു യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആർ.ശ്രീലാൽ നേതാക്കളായ അജയൻ അരവിന്ദ് ,സുകേശ് ,ലാലു എന്നിവർ നേതൃത്വം നല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button