Latest NewsKeralaNews

നെയ്യാറ്റിൻകരയിൽ വഴിയോര കച്ചവടക്കടയിൽ തീപിടിത്തം: 30000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വഴിയോര കച്ചവടക്കടയിൽ തീപിടിത്തം. നെയ്യാറ്റിൻകര വഴുതുരിന് സമീപത്ത് ആണ്‌ സംഭവം. ബാലരാമപുരം വഴിമുക്ക് സ്വദേശി ഹക്കിമിൻ്റെ കടയില്‍ ആണ് തീപിടിത്തം ഉണ്ടായത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീ അണച്ചു. പതിനായിരങ്ങളുടെ നഷ്ടം സംഭവിച്ചതായി അധികൃതർ വിലയിരുത്തി. 30000 രൂപയുടെ നഷ്ടമുണ്ടായി എന്ന് ഹക്കിം പറയുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഹക്കിം ഇവിടെ റോഡരികിലായി കച്ചവടം നടത്തി വരികയാണ്. ഉള്ളി കിഴങ്ങ് വർഗ്ഗങ്ങൾ സീസൻ അനുസരിച്ചുള്ള പഴവർഗ്ഗങ്ങൾ തുടങ്ങിയവയാണ് കച്ചവടം ചെയ്യുന്നത്. നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഫോറൻസിക് വിദക്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button