KeralaLatest News

പ്രണയം നടിച്ച് പലതും കൈക്കലാക്കി, ശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിൻമാറി, യുവാവിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ പരാതി

തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ പരാതി. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്റെ (23) ആത്മഹത്യക്ക് പിന്നിൽ പ്രണയ പരാജയമാണെന്ന് ആരോപിച്ച കുടുംബം സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര സ്വദേശിനിയായ പെൺകുട്ടിക്കെതിരെ നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ പഠന ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള എല്ലാം വാങ്ങി നൽകിയതും മിഥുവാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

കായിക താരമായ മിഥു കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരുടേയും സമ്മതത്തിൽ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി മിഥുവിനെ ഒഴിവാക്കി തുടങ്ങി. ഇതിൽ മനംനൊന്ത് മിഥു മാനസികമായി തളർന്ന അവസ്ഥയിലായി. പിന്നാലെ മിഥുവിന്റെ മാതാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാൽ പെൺകുട്ടി വഴങ്ങിയില്ല എന്നും തുടർന്നു മിഥു മോഹനെ ഫോണിൽ വിളിച്ച് ‘നിനക്ക് ചത്തൂടെ’ എന്നു ചോദിച്ചതായും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button