കൊച്ചി: നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. റണ്‍വേ പുനര്‍നിര്‍മാണം നടത്തേണ്ടതിനാലാണ് ഇതെന്ന് സിയാല്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പകല്‍ സമയത്തെ വിമാന സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റണമെന്ന് വിമാന കമ്ബനികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 20ന് തുടങ്ങുന്ന റണ്‍വെ റീ കാര്‍പെറ്റിങ് 2020 മാര്‍ച്ച് 28 വെര നീളും. ഈ സമയത്ത് രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. പകല്‍ സമയത്തെ സര്‍വീസുകളെല്ലാം രാത്രിയിലേക്ക് മാറ്റും. എല്ലാ വിമാനത്താവളങ്ങളും പത്ത് വര്‍ഷം കൂടുമ്ബോള്‍ നിര്‍ബന്ധമായും നടത്തേണ്ട റണ്‍വേ പുനര്‍നിര്‍മാണമാണ് കൊച്ചിയിലും നടത്തുന്നത്.
Post Your Comments