Latest NewsKeralaNewsBusiness

സിയാലിൽ നിന്നും വേനൽക്കാല സമയക്രമം അനുസരിച്ചുള്ള സർവീസുകൾ ഈ മാസം ആരംഭിക്കും

ഇത്തവണ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് അബുദാബിയിലേക്കാണ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വേനൽക്കാല സമയക്രമം അനുസരിച്ചുള്ള പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 26 മുതലാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുക. ഒക്ടോബർ 26 വരെയാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഈ സമയക്രമത്തിൽ രാജ്യാന്തരതലത്തിലെ 332 ഉൾപ്പെടെ 1,484 സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. പ്രധാന വിമാന കമ്പനികളെല്ലാം വേനൽകാല സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് അബുദാബിയിലേക്കാണ്. 51 സർവീസുകളാണ് അബുദാബിയിലേക്ക് നടത്തുക. 45 സർവീസുകൾ ദുബായിലേക്കും നടത്തുന്നതാണ്. കൂടാതെ, മലേഷ്യയിലേക്കും സർവീസ് നടത്തുന്നുണ്ട്. എയർ അറേബ്യ അബുദാബി ആഴ്ചയിൽ 10 സർവീസുകളും, എയർ ഏഷ്യ ബർഹാദ് ക്വാലാലംപൂരിലേക്ക് പ്രതിദിനം 5 സർവീസുകളും അധികമായി ആരംഭിക്കുന്നതാണ്.

Also Read: വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു : ഡ്രൈവർ അറസ്റ്റിൽ

63 സർവീസുകളുമായി ഇൻഡിഗോയാണ് രാജ്യാന്തര സർവീസുകളിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിലായി, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, എയർ അറേബ്യ അബുദാബി, എയർ ഏഷ്യ ബർഹാദ്, എമിറേറ്റ്സ് എയർ, എത്തിഹാദ്, ഒമാൻ എയർ, സൗദി അറേബ്യൻ, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയവയും സിയാലിൽ നിന്ന് രാജ്യാന്തര സർവീസുകൾ നടത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button