Latest NewsKeralaNews

നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി വി​ദേ​ശ​വ​നി​ത​യെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടികൂടി

കൊച്ചി : നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി വി​ദേ​ശ​വ​നി​ത​യെ കൊ​ച്ചി അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടിയിൽ. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​നെ​ത്തി​യ സ്വീ​ഡി​ഷ് വ​നി​ത​യാ​യ ക​ൽ​ബ​ർ​ഗ് ആ​സ​മ​രി​യ എ​ന്ന അ​ന്പ​ത്താ​റു​കാ​രി​യെ ആണ് സി​ഐ​എ​സ്എ​ഫ് വി​ഭാ​ഗം പിടികൂടിയത്. 51,500 രൂ​പ​യു​ടെ 1000, 500 എ​ന്നീ നിരോധിത നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

Also read : അശ്ലീല ചുവയോടും മതസ്പർദ്ധ വളർത്തുന്ന തരത്തിലും വിദ്യാർത്ഥിനികളോട് സംസാരിച്ച അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തു

ബാഗിന്റെ എ​ക്സ്റേ പ​രി​ശോ​ധ​ന​ നടത്തുന്നതിനിടെ സം​ശ​യം തോ​ന്നി​യ​തും തുറന്ന് പരിശോധിക്കുകയായിരുന്നു. ശേഷം ഇവരെ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​നു കൈ​മാറുകയായിരുന്നു. 2014ൽ ​ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ വാ​ങ്ങി​യ നോ​ട്ടു​ക​ളാ​ണ് ഇ​വ​യെ​ന്നും നോ​ട്ടു​നി​രോ​ധ​ന വി​വ​രം അ​റി​യാ​തെ ഇ​ത്ത​വ​ണ വ​ന്ന​പ്പോ​ൾ ഇ​തു കൈ​വ​ശം വ​യ്ക്കു​ക​യാ​യി​രു​ന്നെന്നെന്നുമാണ് ഇ​വ​ർ ക​സ്റ്റം​സിനോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button