കൊളംബിയയിൽ നിന്നും കൊച്ചി വഴി വിദേശ സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ധനം നിറയ്ക്കും. ജൂലൈ 15 മുതലാണ് ഇന്ധനം നിറയ്ക്കാൻ ഇത്തിഹാദ് കൊച്ചിയിൽ എത്തുക. ഇതോടെ, 5 വിമാനക്കമ്പനികളാണ് ഇന്ധനത്തിനായി കൊച്ചിയിൽ വിമാനം ഇറക്കുന്നത്.
സ്റ്റോക്ക് ഇല്ലാത്തതിനാൽ വിമാന ഇന്ധനമായ എടിഎഫ് നൽകാൻ കഴിയില്ലെന്ന് വിദേശ വിമാനക്കമ്പനികളെ കൊളംബോ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിമാനക്കമ്പനികൾ ഇന്ധനത്തിനായി കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വന്നു തുടങ്ങിയത്. ലാൻഡിംഗ് ഫീ ഇനത്തിൽ 25 ശതമാനം ഡിസ്കൗണ്ട് സിയാൽ നൽകുന്നുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയാണ് ലാൻഡിംഗ് ഫീസായി ഈടാക്കുന്നത്.
ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, സിഡ്നി, മെൽബൺ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് പോകുന്ന സർവീസുകൾ കൊളംബോയിൽ നിന്നും തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചതിനുശേഷമാണ് യാത്ര തുടരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മെയ് അവസാനവാരം മുതലാണ് ഇന്ധനത്തിനായി വിമാനക്കമ്പനികൾ ലാൻഡ് ചെയ്യാൻ തുടങ്ങിയത്.
Post Your Comments