തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങി ചൈനീട് ടെക് ഭീമന്‍ വാവെയ്. ആര്‍ക്ക് എന്നാകും ഒഎസിന്റെ പേര് എന്ന് ആദ്യം റിപ്പോര്‍ട്ടുകൾ വന്നിരുന്നതെങ്കിലും ഓക്ക് എന്നാകും പേരെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പി സീരിസ്, മെയ്റ്റ് സീരിസ് ഫോണുകളിള്‍ ഓക്ക് ഒഎസാകും ഉണ്ടാകുകയെന്നാണ് സൂചന. ഗൂഗിള്‍ നടത്തിയ ആന്‍ഡ്രോയ്ഡ് വിലക്ക് നീക്കിയില്ലെങ്കില്‍ വാവെയ് ഈ ഒഎസുമായി മുന്നോട്ടുപോകും.
നിരവധി തവണ വികസിപ്പിച്ചും മിനുക്കിയുമാണ് ആന്‍ഡ്രോയ്ഡ് ഇന്നുകാണുന്ന രീതിയില്‍ മികച്ചതായത്. ഇതേ ഘട്ടങ്ങളിലൂടെ ഓക്ക് ഒഎസിനും കടന്നുപോകേണ്ടിവരും. അതെല്ലാം അതിജീവിക്കാനാകുമെന്നാണ് വാവെയുടെ പ്രതീക്ഷ. അതേസമയം പുതിയ ഒഎസ് കൂടുതല്‍ വെല്ലുവിളിയാവുക അമേരിക്കയ്ക്ക് തന്നെയാകുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.
Post Your Comments