ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് ഫോണ്‍ കമ്പനിയുടെ ഇന്ത്യയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയങ്ങളെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെയ്‌യുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടന്നു. ന്യൂഡല്‍ഹി, ഗുരുഗ്രാം, ഹരിയാന, ബംഗളൂരു എന്നിവിടങ്ങളിലെ വാവെയ് ഓഫീസുകളിലാണ് പരിശോധന നടന്നത്.
പരിശോധനകള്‍ ചൊവ്വാഴ്ച തുടങ്ങിയതാണെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വാവെയ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, അക്കൗണ്ട് രേഖകള്‍, ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പരിശോധന നടക്കുന്നതായി വാര്‍ത്താക്കുറിപ്പിലൂടെ കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെന്നും അതില്‍ ആത്മവിശ്വാസമുണ്ടെന്നും കമ്പനി പ്രതികരിച്ചു.
Post Your Comments