പ്രമുഖ ചൈനീസ് ബ്രാൻഡായയ Huawei ഏറ്റവും പുതിയ മോഡൽ രാജ്യാന്തര വിപണിയിൽ പുറത്തിറക്കി. നോവ വൈ61 സ്മാർട്ട്ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതേസമയം, നോവ വൈ61 സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. മറ്റു ഫീച്ചറുകൾ പരിചയപ്പെടാം.
6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 720×1,600 പിക്സ്ൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ഒക്ട കോർ ചിപ് സെറ്റിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.
Also Read: ഭാരതി എയർടെൽ: രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
പ്രധാനമായും മിഡ്നൈറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സഫയർ ബ്ലൂ എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് നോവ വൈ61 വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. അതേസമയം, 6 ജിബി റാം പ്ലസ് 64 ജിബി സ്റ്റോറേജ് വേരിയന്റ് ഏഷ്യാ പസഫിക് മേഖല ലക്ഷ്യം വച്ചാണ് വിപണനം നടത്തുക.
Post Your Comments