പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവായ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. മടക്കാവുന്ന തരത്തിലുള്ള ഹുവായ് പോക്കറ്റ് എസ് ഹാൻഡ്സെറ്റാണ് പുറത്തിറക്കിയത്. നിലവിൽ, ഈ സ്മാർട്ട്ഫോണുകളുടെ പ്രീ- ഓർഡർ ആരംഭിച്ചിട്ടുണ്ട്. നവംബർ 10 മുതലാണ് ഉപയോക്താക്കൾക്ക് ഹുവായ് പോക്കറ്റ് എസ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുക. ഇവയുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം.
6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2,790×1,188 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. പ്രധാനമായും ഫ്രോസ്റ്റ് സിൽവർ, ഐസ് ക്രിസ്റ്റൽ ബ്ലൂ, മിന്റ് ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക്, പ്രിംറോസ് ഗോൾഡ് തുടങ്ങിയ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.
Also Read: ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, പുതിയ പോസ്റ്റ് പേയ്ഡ് പ്ലാനുമായി വിഐ
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 5,988 യുവാനും (ഏകദേശം 67,900 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 6,488 യുവാനും (ഏകദേശം 73,600 രൂപ), 8 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 7,488 യുവാനുമാണ് (ഏകദേശം 84,900 രൂപ) വില.
Post Your Comments