CricketLatest NewsSports

പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തുമോ ? : ഇന്ത്യൻ നായകൻ പറയുന്നതിങ്ങനെ

നോട്ടിംഗ്‌ഹാം: ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തുമെന്ന സൂചനകൾ നൽകി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ധവാന്‍റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഫിറ്റ്‌നസ് ടീം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും കോഹ്‌ലി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ വിരലിന് പരിക്കേറ്റ ധവാനു ലോകകപ്പ് നഷ്ടമാകുമെന്ന റിപ്പോർട്ടുകള്‍ ആദ്യം പുറത്ത് വന്നുവെങ്കിലും ധവാനെ ടീം സ്‌ക്വാഡില്‍ നിലനിര്‍ത്തിയ മാനേജ്‌മെന്‍റ് താരത്തിന് കളിക്കാനായേക്കുമെന്ന് സൂചനകള്‍ നല്‍കി. കൂടാതെ വാന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്തു. സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ച ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ധവാന് പകരക്കാരനാണെന്ന് ടീം പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button