Latest NewsKerala

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം ;ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധിക്കും

തിരുവനന്തപുരം: ഡോ. ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കോൺക്രീറ്റ് വിദഗ്ധൻ പാലം പരിശോധിക്കണമെന്ന് ഇ ശ്രീധരൻ ആവശ്യപ്പെട്ടു. ഐഐടി വിദഗ്ധൻ അളകസുന്ദരമൂർത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും.

പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടുന്നത്. കഴിഞ്ഞ ദിവസം ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കണമെന്നും തല്‍സ്ഥാനത്ത് പുതിയ പാലം പണിയണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീധരന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button