Latest NewsIndiaNews

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. ഒന്നാം പ്രതിയും കരാർ കമ്പനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 14 വരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നീട്ടിയത്. അതേസമയം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Also read : പാലാരിവട്ടം പാലം അഴിമതിക്കേസ്: നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടികൾ തുടങ്ങി

തങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയായതാണെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതികൾ ആവശ്യപ്പെടുന്നത്. മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും അതിനാൽ അറസ്റ്റിലായ പ്രധാന പ്രതികൾക്ക് ജാമ്യം നൽകരുതെന്ന നിലപാടിലാണ്‌ വിജിലൻസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button