കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച തിങ്കളാഴ്ച ബിജെപി നടത്തിയ ബന്ദിനിടെ മാള്‍ഡയില്‍ നിന്നും കാണാതായ ആഷിഖ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച ബിജെപി പോലീസ് ആസ്ഥാനത്തേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
രണ്ടു ദിവസം തൃണമൂല്‍- ബിജെപി സംഘര്‍ഷത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം സുരക്ഷാ കാരണങ്ങളാല്‍ പാര്‍ട്ടി ഓഫീസിലേക്കെത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ബിജെപിയുടെ ബന്ദ്. ഇതിനിടയിലാണ് ആഷിഖിനെ കാണാതായത്. ഇന്ന് പുലര്‍ച്ചയോടെ മാള്‍ഡയ്ക്ക് സമീപം പാടത്തിന് നിന്നും ശശീരമാസകലം മുറിവേറ്റ നിലയില്‍ ആഷിഖിന്റെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments