KannurKeralaNattuvarthaLatest NewsNews

ബി​ജെ​പി പ്ര​വ​ർ​ത്ത​കന്റെ കൊലപാതകം: ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെന്ന് വിഡി സ​തീ​ശ​ൻ

ക​ണ്ണൂ​ർ: പാ​ല​ക്കാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെട്ടിക്കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വിഡി ​സ​തീ​ശ​ൻ. പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​കം ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​കു​ന്ന കേ​സി​ൽ പോ​ലീ​സ് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും ​സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘ചാ​വ​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പു​ന്ന നൗ​ഷാ​ദി​നെ കൊ​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ർ​ഗീ​യ​ത​ക​ളെ പു​ണ​രു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ യു​ഡി​എ​ഫി​നെ താ​ഴെ​യി​റ​ക്കാ​ൻ എ​സ്ഡി​പി​ഐ​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്നു.’ സ​തീ​ശ​ൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button