ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്.
Read Also : കൊച്ചിയിൽ പോലീസിനും നാട്ടുകാർക്കുമെതിരെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം വരാനിരിക്കുന്ന അപകട സൂചനയോ?
പ്രതികള്‍ക്ക് ഉന്നതതലങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് നിഗമനം. പ്രതികളെന്ന് സംശയിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെ വലക്കുകയാണ്. കൊലപാതക സംഘത്തില്‍ നേരിട്ട് 12 പേര്‍ പങ്കെടുത്തെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വിവരം.
അതേസമയം ഷാന്‍ വധക്കേസിലെ അഞ്ചു പ്രധാന പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലയ്ക്ക് ശേഷം ഉപേക്ഷിച്ച ആയുധങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
Post Your Comments