Bikes & ScootersLatest NewsAutomobile

അടിമുടിമറ്റത്തോടെ പുതിയ ജൂപിറ്റര്‍ ZX വിപണിയിൽ എത്തിച്ച് ടിവിഎസ്

അടിമുടിമറ്റത്തോടെ പുതിയ ജൂപിറ്റര്‍ ZX വിപണിയിൽ എത്തിച്ച് ടിവിഎസ്. അടുത്തിടെ കമ്പനി ജൂപിറ്റർ ഗ്രാൻഡെ എന്ന മോഡൽ പുറത്തിറക്കിയിരുന്നു. ഈ മോഡലിനെ പിൻവലിച്ച ശേഷം ഇതിലെ ഫീച്ചറുകൾ ജൂപിറ്റര്‍ ZXനു നൽകുകയായിരുന്നു. എൽഇഡി ഹെഡ് ലാംപ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. TVS-JUPITER-GRANDE

എൻജിനിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഡ്രം ബ്രേക്ക് പതിപ്പില്‍ 130 mm ഡ്രം യൂണിറ്റുകൾ മുന്നിലും പിന്നിലും ബ്രേക്കിങ് നിര്‍വഹിക്കുമ്പോൾ ഡിസ്‌ക്ക് ബ്രേക്ക് പതിപ്പില്‍ മുന്നിൽ 220 mm ഡിസ്‌ക്ക് യൂണിറ്റുകളാണ് നൽകിയിരിക്കുന്നത്. ഡൽഹി എക്സ് ഷോറൂം പ്രകാരം ടിവിഎസ് ജുപിറ്റര്‍ ZX ഡ്രം ബ്രേക്ക് പതിപ്പിന് 56,093 രൂപയും ഡിസ്‌ക്ക് ബ്രേക്ക് പതിപ്പിന് 58,645 രൂപയുമാണ് വില.

JUPITER GRANDE

shortlink

Related Articles

Post Your Comments

Related Articles


Back to top button