Latest NewsCricketSports

മഴ വില്ലനായെത്തി : ലോകകപ്പിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു

സതാംപ്‌ടണ്‍: മഴ വില്ലനായെത്തിതോടെ ഇന്നത്തെ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്‌ത്തി വെസ്റ്റ് ഇൻഡീസ് മുന്നിലെത്തിയപ്പോൾ എട്ടാം ഓവറിലാണ് മഴയെത്തിയത്. ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍  2 വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടിയപ്പോഴാണ് കളി നിര്‍ത്തിവെക്കേണ്ടി വന്നത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ വെസ്റ്റ് ഇൻഡീസ് പട്ടികയിലെ അഞ്ചാം സ്ഥാനത്തെത്തി.ഒൻപതാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക

അംലയെയും(6) മര്‍ക്രാം (5) എന്നീ താരങ്ങളാണ് പുറത്തായത്. 17 റണ്‍സുമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കും നായകന്‍ ഫാഫ് ഡുപ്ലസിസും കളത്തിൽ ഉണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസിനായി കോട്ട്‌റെല്‍ ആണ് രണ്ടു വിക്കറ്റ് എറിഞ്ഞിട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button